Skip to main content

കെല്‍ട്രോണിന് നേട്ടം

    കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 402.12 കോടി രൂപയുടെ വിറ്റുവരവോടെ മികച്ച നേട്ടം കൈവരിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു..  മുന്‍വര്‍ഷം കമ്പനിയുടെ വിറ്റുവരവ് 380 കോടി രൂപയായിരുന്നു.  2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കണക്കാക്കപ്പെടുന്ന ലാഭം 2.60 കോടി രൂപയാണ്.
    സ്മാര്‍ട്ട് മീറ്റര്‍ നിര്‍മ്മാണം, സോളാര്‍ മോഡ്യൂള്‍ നിര്‍മ്മാണം, ലാപ്‌ടോപ്പ് നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ കെല്‍ട്രോണ്‍ തയ്യാറെടുക്കുകയാണ്.  അതോടൊപ്പം തന്നെ പ്രതിരോധ ഇലക്‌ട്രോണിക്‌സ് മേഖലയിലും സുരക്ഷാ മേഖലയിലും കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ട് ഈ സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ചയാണ് കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നത്.
    കെല്‍ട്രോണിന്റെ സബ്‌സിഡിയറി കമ്പനികളായ കെസിസിഎല്‍ 63.21 കോടി രൂപയുടെ വിറ്റുവരവും, കെഇസിഎല്‍ 14.48 കോടി രൂപയുടെ വിറ്റുവരവും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ചിട്ടുണ്ട്.  കെല്‍ട്രോണ്‍ ഗ്രൂപ്പിന്റെ ആകെ വിറ്റുവരവ് 479.8 കോടി രൂപയാണെന്നും എം.ഡി അറിയിച്ചു.,
പി.എന്‍.എക്‌സ്.1337/18
 

date