Post Category
വി.എസ്.എസ്.സിയില്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി ഒഴിവ്
തിരുവനന്തപുരം വി.എസ്.എസ്.സിയില്‍ ഭിന്നശേഷി വിഭാഗത്തിലുളളവര്‍ക്ക് (അസ്ഥിസംബന്ധമായ) സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക (ഒരു വര്‍ഷം) ഒഴിവിലേക്ക് രജിസ്റ്റര്‍ ചെയ്യാം. എസ്.എസ്.എല്‍.സി/എസ്.എസ്.സി, അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ടര്‍ണര്‍) ആണ് യോഗ്യത. പ്രായപരിധി: മെയ് ഒന്നിന് 30 വയസ്, ഒ.ബി.സി - 33, എസ്.സി/എസ്.റ്റി - 35, പി.എച്ച് 10 വര്‍ഷം ഇളവ്. 7000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 20 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്സ്.1338/18
date
- Log in to post comments