Post Category
ഇ ഡ്രോപിൽ വിവരങ്ങൾ രേഖപ്പെടുത്താത്ത സ്ഥാപനമേധാവികൾക്കെതിരെ നടപടി
എറണാകുളം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് ആവശ്യമായ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന ഇ -ഡ്രോപ്പ് സോഫ്റ്റ്വെയറിൽ ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെ മേധാവികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഇലക്ഷൻ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനാണ് വിവരങ്ങൾ e-ഡ്രോപ്പ് വഴി രേഖപ്പെടുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. നവംബർ 20 ആണ് വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസാന തീയതി.
date
- Log in to post comments