മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍ പ്പെടുത്തിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക പരിശീലനം നല്‍കി. എന്‍.ഐ.സിയുടെ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രയിനര്‍മാര്‍, ബ്ലോക്ക് ലെവല്‍/ മുനിസിപ്പല്‍ ട്രയിനര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കും. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് ബ്ലോക്ക് ലെവല്‍ ട്രയിനര്‍ മാരാകും പരിശീലനം നല്‍കുക.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവര ങ്ങള്‍ വേഗത്തില്‍ ജില്ലാ തലത്തില്‍ ലഭ്യമാക്കുന്നതിനാണ് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നതു മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ച് ഏല്‍പ്പിക്കുന്നതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ രേഖ പ്പെടുത്തും. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നും വോട്ടിംഗ് ശതമാനം ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ക്ക് കൈമാരാന്‍ സാധിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്.
മുന്‍കൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ആപ്പിലുള്ളത്. പോളിംഗ് സ്‌റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോ ഗസ്ഥര്‍ പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെ യുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ ടി പി നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യുന്നത്. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് നമ്പര്‍ അപ്പ്‌ഡേറ്റ ് ചെയ്യാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ഉണ്ടാവും.
- Log in to post comments