Post Category
ജില്ലാ പഞ്ചായത്ത്: സ്വതന്ത്രര്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു
ജില്ലാ പഞ്ചായത്ത് വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കളക്ടര്‍ എസ് ഷാനവാസ് ചിഹ്നങ്ങള്‍ അനുവദിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു.
പീച്ചി ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരോജിനി (മരം), ആളൂര്‍ ഡിവിഷന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന്‍ (കപ്പും സോസറും), കടപ്പുറം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റഫീഖ് (കുട), അതിരപ്പിള്ളി ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സേവ്യര്‍ (കപ്പും സോസറും), തളിക്കുളം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹരീഷ് (കലപ്പ), ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി (ചൂല്) എന്നിങ്ങനെയാണ് ചിഹ്നങ്ങള്‍ അനുവദിച്ചു നല്‍കിയത്.
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ പിന്തുണയോടെ മത്സരിക്കുന്നവര്‍ക്കും നേരത്തെ ചിഹ്നങ്ങള്‍ അനുവദിച്ചിരുന്നു.
date
- Log in to post comments