Post Category
സ്കൂൾ സുരക്ഷ പദ്ധതിയുടെ അവലോകന യോഗം നടത്തി
എറണാകുളം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ സുരക്ഷ പദ്ധതിയുടെ അവലോകന യോഗം നടത്തി. ദുരന്തനിവാരണം ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഡിസംബർ 31 നു മുമ്പ് സുരക്ഷാ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടു. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് പരിശീലന പരിപാടികളും മോക്ഡ്രിഡ്രില്ലുകളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്കൂൾ സുരക്ഷ ആസൂത്രണ രേഖ തയാറാക്കിയതായും യോഗത്തിൽ അറിയിച്ചു.
ആർ.ടി.ഒ ഉദ്യോഗസ്ഥർ, ഫയർ ഫോഴ്സ്, പോലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും ഡി.ഇ.ഒ മാർ, എ.ഇ.ഒ മാർ, ജില്ലാ ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments