Skip to main content

സ്ഥാനാര്‍ത്ഥികളുടെ യോഗം നാളെ

ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗം നാളെ (നവംബര്‍ 27ന്) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഒന്ന് മുതല്‍ 10 വരെയുള്ള ഡിവിഷന്‍ യോഗം രാവിലെ 10 മുതല്‍ 11 വരെയും ഒന്‍പത് മുതല്‍ 17 വരെയുള്ള ഡിവിഷന്‍ യോഗം പകല്‍ 11 മുതല്‍ 12 വരെയും ചേരും. 18 മുതല്‍ 26 വരെയുള്ള ഡിവിഷനുകളുടെ യോഗം ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയാണ്. 27 മുതല്‍ 32 വരെയുള്ള ഡിവിഷന്‍ യോഗം 3.30 മുതല്‍ 4.30 വരെയും ചേരും. മുഴുവന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു

date