Post Category
എൻ 95 മാസ്കുകൾ കൈമാറി
എറണാകുളം: ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്കായി എൻ.95 മാസ്കുകൾ വിതരണം ചെയ്തു. കളക്ടർ എസ്.സുഹാസ് മാസ്കുകൾ കൈമാറി. നെസ് ലെ യാണ് മാസ്കുകൾ വിതരണത്തിനായി എത്തിച്ചത്. 5000 മാസ്കുകളാണ് ജീവനക്കാർക്കായി നൽകിയത്. കളക്ടറുടെ ചേംബറിൽ ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് മാസ്കുകൾ ഏറ്റുവാങ്ങി. എ.ഡി.എം സാബു കെ. ഐസക്, നെസ് ലെ റീജനൽ കോർപറേറ്റ് അഫയേഴ്സ് മാനേജർ ജോയ് സക്കറിയയും ചടങ്ങിൽ പങ്കെടുത്തു.
date
- Log in to post comments