Post Category
ടെല്‍ എ ഹലോ: രജിസ്ട്രേഷന് ആരംഭിച്ചു
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ടേക്ക് ഓഫ് പരിപാടിയുടെ ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ഓണ്‍ലൈന്‍ മുഖേന കുട്ടികള്‍ക്ക് സംവദിക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 25 കുട്ടികള്‍ക്ക് നവംബര്‍ 30ന് രാവിലെ 11 മുതല്‍ ഇവരുമായി വിശേഷങ്ങള്‍ പങ്കുവെക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി 8129747504, 8848836221, 8086587348 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
date
- Log in to post comments