Skip to main content

ബി.ടെക് റെമഡിയല്‍ ട്യൂഷന്‍

    പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകളും മോഡല്‍ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നടത്തുന്ന ബി.ടെക് റെമഡിയല്‍ ട്യൂഷന്‍ (സമുന്നതി) പ്രോഗ്രാമിന് ചേരാം. ഗിഫ്റ്റിന്റെ സമുന്നതിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തവരും അല്ലാത്തവരുമായ എസ്.സി./എസ്.റ്റി. വിഭാഗത്തിലുള്ള ബാക്ക് പേപ്പര്‍ ഉള്ള റെമഡിയല്‍ ട്യൂഷന്‍ ആവശ്യമായ കുട്ടികള്‍ 18 ന് രാവിലെ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ (സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി. ജംഗ്ഷന്‍, തിരുവനന്തപുരം-33) എത്തണം.  ജനറല്‍ കാറ്റഗറിക്കാര്‍ക്ക് ഒരു വിഷയത്തിന് 3000/- രൂപ ഫീസ് നിരക്കില്‍ കോച്ചിംഗിന് ചേരാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2307733, 9495050481.
പി.എന്‍.എക്‌സ്.1393/18
 

date