Post Category
സ്പെഷ്യൽ ഡ്രൈവ്: 4,743 അനധികൃത ബോർഡുകൾ നീക്കം ചെയ്തു
അനധികൃതമായും നിയമം ലംഘിച്ചും സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന സ്പ്യെൽ ഡ്രൈവിൽ 4,743 ബോർഡുകൾ നീക്കം ചെയ്തു. ബാനറുകൾ, കൊടികൾ, തോരണം തുടങ്ങിയവയും നീക്കം ചെയ്തു. തദ്ദേശ സ്ഥാപന മേധാവികളുടെ മേൽനോട്ടത്തിലാണു സ്പെഷ്യൽ ഡ്രൈവ്.
ഗ്രാമ പഞ്ചായത്തുകളിൽ 1,954 ബോർഡുകൾ, 874 കൊടികൾ, 103 തോരണങ്ങൾ എന്നിവ നീക്കംചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയിൽ 1,235 ബോർഡുകൾ നീക്കി. 218 ബാനറുകളും 210 കൊടികളും 111 തോരണങ്ങളും നീക്കം ചെയ്തവയിലുണ്ട്.
നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികളിൽ നടത്തിയ പരിശോധനയിൽ 1554 ബോർഡുകളടക്കം 1,892 പരസ്യ സാമഗ്രികൾ നീക്കം ചെയ്തു.
date
- Log in to post comments