Post Category
ജില്ലയില്‍ 23572 പേര് നിരീക്ഷണത്തില്‍
പുതുതായി വന്ന 986 പേര് ഉള്‍പ്പെടെ ജില്ലയില്‍ 23572 പേര് നിരീക്ഷണത്തില്‍.ഇതുവരെ 1,72,140 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 162 പേര് ഉള്‍പ്പെടെ 1591 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 5705 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ആകെ 7,88,886 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,85,788 എണ്ണത്തിന്റെ ഫലം ലഭിച്ചു ഇതില്‍ 7,17,375 എണ്ണം നെഗറ്റീവ് ആണ്.പുതതായി വന്ന 607 പേര് ഉള്‍പ്പെടെ ആകെ 8332 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 341 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 7991 പേര് വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.ഇതുവരെ 59370 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
date
- Log in to post comments