Skip to main content

ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍  വിവിധ തസ്തികകളില്‍ ഓപ്പണ്‍ വിഭാഗത്തിലേക്ക് സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ എട്ടിന്  മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2020 ഡിസംബര്‍ ഏഴിന് 18-35. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത 60 ശതമാനം മാര്‍ക്കോടുകൂടി മൂന്ന് വര്‍ഷത്തെ ഡിഗ്രി, 60 ശതമാനം മാര്‍ക്കോടുകൂടി മൂന്ന് വര്‍ഷത്തെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയിലുളള ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. നിശ്ചിത യോഗ്യത നേടിയതിനു ശേഷം നാല്- ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം.

date