Skip to main content

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ ഇന്ന്

നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക് കോളേജിൽ രണ്ടാം സ്‌പോട്ട് അഡ്മിഷൻ ഇന്ന് (ഡിസംബർ 3) നടക്കും. ഓൺലൈൻ രജിസ്റ്റർ ചെയ്തു റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ നിർദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം രാവിലെ 10ന് മുൻപ് കോളേജിൽ റിപ്പോർട്ട് ചെയ്യണം. സമയക്രമത്തിൽ ഹാജരാകാൻ സാധിച്ചില്ലെങ്കിൽ അപേക്ഷകർ ഹാജരാകുന്ന സമയത്തു നടക്കുന്ന റാങ്കിലേക്കു മാത്രമേ പരിഗണിക്കൂ. മുൻഗണനയും നൽകില്ല. പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് പ്രവേശന സമയത്ത് 2500 രൂപ ഫീസ് ക്യാഷ് ആയും 3190 രൂപ എ.റ്റി.എം. കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയും സ്വീകരിക്കും. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.    
പി.എൻ.എക്‌സ്. 4212/2020

date