സ്ഥാനാര്‍ഥികള്‍ ഡമ്മി ബാലറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണം
വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റു യൂണിറ്റുകള്‍ ഉപയോഗിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. യഥാര്‍ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റു യൂണിറ്റുകള്‍ സ്ഥാനാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ യഥാര്‍ഥ ബാലറ്റു യൂണിറ്റുകളുടെ നിറത്തിലുള്ള ഡമ്മി ബാലറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.
പൊതുയോഗം, ജാഥ എന്നിവ നടത്തുമ്പോള്‍
സമയപരിധി മറക്കരുത്
രാത്രി 10 നും രാവിലെ ആറിനുമിടയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പൊതുയോഗം, ജാഥ എന്നിവ നടത്താന്‍ അനുമതിയില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് പൊതുയോഗം, ജാഥ എന്നിവ പാടില്ല.
സാമൂഹ്യമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ്
സന്ദേശമയക്കുമ്പോള്‍ ശ്രദ്ധിക്കണം
എസ്.എം.എസ് ആയോ സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയോ തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായി ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായ വിധവും സന്ദേശങ്ങള്‍ കൈമാറുന്നത് കുറ്റകരമാണ്.
- Log in to post comments