Post Category
ഡിജിറ്റല്‍ പോസറ്റര്‍ നിര്‍മ്മാണ മത്സരം
എയ്ഡസ് ദിനാചരണത്തിന്റെ ഭാഗമായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. 'ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം ഉത്തരവാദിത്തം പങ്കുവയ്ക്കാം' എന്നതാണ് വിഷയം. മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ പോസ്റ്റര്‍ തയ്യാറാക്കാം. എഫോര്‍ സൈസില്‍ (1280*720 പിക്‌സല്‍) പോര്‍ട്രേറ്റായി നിര്‍മ്മിച്ച പോസ്റ്ററിന്റെ പി ഡി എഫ് ഫയലാണ് അയക്കേണ്ടത്. പേര്, കോളേജിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 31 ന് വൈകീട്ട് അഞ്ചിനകം compmailmass@gmail.com ലേക്ക് അയക്കണം. ഫോണ്‍ 9947334637, 9946105789.
date
- Log in to post comments