ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി പാന്‍ടെക് എഫ്.എസ്.ഡബ്ല്യു സുരക്ഷ പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റേഷന് ഓഫീസര്‍ കെ.വി പ്രഭാകരന് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ നസറുദ്ദീന്‍ എയ്ഡ്സ് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എച്ച്.ഐ.വി ബാധിതര്‍ക്കുള്ള പിന്തുണ സൂചകമായി ഉദ്യോഗസ്ഥര്‍ റെഡ് റിബണ്‍ ധരിച്ചു. പ്രോജക്ട് മാനേജര്‍ സാമുവല്‍ വിന്‍സെന്റ് ക്ലാസെടുത്തു. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പോലീസ് എയ്ഡ് പോസ്റ്റ് സമീപം ലഘുലേഖ വിതരണം ചെയ്യുകയും ശബ്ദരേഖ വഴി ബോധവല്‍ക്കരണ സന്ദേശം നല്‍കുകയും ചെയ്തു. ശ്രീ ശങ്കരാചാര്യ സര്‍വകലാശാല പയ്യന്നൂര്‍ മേഖല ക്യാമ്പസ് കൂട്ടായ്മയായ സ്വാഡിന്റെയും സുരക്ഷ പ്രോജക്ടിന്റെയും ആഭിമുഖ്യത്തില്‍ എച്ച്.ഐ.വി ബോധവല്‍ക്കരണം യുവാക്കളില്‍ എന്ന വിഷയത്തില്‍ വെബിനാര്‍ നടന്നു. ഡോ. അനിത എ, പാന്‍ടെക് സുരക്ഷ പ്രോജക്ട് മാനേജര്‍ സാമുവല്‍ വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments