Post Category
ന്യൂനമര്‍ദ്ദം: ശബരിമലതീര്‍ത്ഥാടനം മാറ്റിവെക്കണം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിലെ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിക്ഷോഭത്തിന് കാരണമായേക്കാവുന്ന സാഹചര്യത്തില്‍ ഭീഷണി ഒഴിയുന്നതുവരെ ശബരിമല തീര്‍ത്ഥാടനം മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തു.
date
- Log in to post comments