Skip to main content

കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ്

 

 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലണ് കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. വിശദാംശങ്ങള്‍ www.srccc.in  ല്‍ ലഭ്യമാണ്.  18 വയസ്സിനു മുകളില്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അവസാന തീയതി ഡിസംബര്‍ 20. ചേരാനാഗ്രഹിക്കുന്നവര്‍ ഹാബിറ്റസ് ദി ലൈഫ് സ്‌കൂള്‍, മര്‍ക്കസ് നോളജ് സിറ്റി, കണ്ണോത്ത് പി.ഒ, കോഴിക്കോട്. ഫോണ്‍ : 91428048049142805805.

date