Skip to main content

വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

 

 

വിമുക്ത ഭടന്മാരുടെ മക്കള്‍, ഭാര്യ എന്നീ ആശ്രിതരില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍, വൊക്കേഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് സൈനിക ക്ഷേമ വകുപ്പിന്റെ അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും 2021-21 വര്‍ഷത്തേക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ മക്കള്‍ തൊഴില്‍ രഹിതരും കോഴ്‌സിന് ചേരുന്ന സമയം 25 വയസ്സ് തികയാത്തവരും മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരുമായിരിക്കണം. അപേക്ഷാ ഫോം 2021 ജനുവരി നാല് വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കിയവരെ പരിഗണിക്കില്ല.  അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ജനുവരി എട്ട്.   ഫോണ്‍ : 0495 2771881.

date