Post Category
ബുറേവി ചുഴലിക്കാറ്റ് : പോളിംഗ് സാമഗ്രികൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ നിർദ്ദേശം
ബുറേവി ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന വിതരണ സ്വീകരണ കേന്ദ്രങ്ങളിലും സ്‌ട്രോങ് റൂമുകളിലും പ്രത്യേക ശ്രദ്ധ നൽകാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ള കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പോളിംഗ് സാമഗ്രികൾ അടിയന്തിരഘട്ടത്തിൽ മാറ്റേണ്ടതുണ്ടെങ്കിൽ അതിനുള്ള സംവിധാനങ്ങൾ മുൻകൂട്ടി ഒരുക്കണം. അടിയന്തിര സാഹചര്യങ്ങളിൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കണം. മഴയ്ക്ക് ശേഷം പോളിംഗ് സ്‌റ്റേഷനുകളുടെ സ്ഥിതി പരിശോധിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
പി.എൻ.എക്‌സ്. 4243/2020
date
- Log in to post comments