ഭക്ഷ്യകിറ്റ് കൈപ്പറ്റണം
ഒക്ടോബറിലെ ഭക്ഷ്യകിറ്റുകള്‍ ഇനിയും കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം അഞ്ചുവരെ കിറ്റ് ലഭ്യമാകും. നവംബറിലെ കിറ്റുകള്‍ മഞ്ഞ(എഎവൈ), പിങ്ക്(പി എച്ച് എച്ച്)കാര്‍ഡ് ഉടമകളില്‍ കൈപ്പറ്റാന്‍ ശേഷിക്കുന്നവര്‍ക്കും നീല(എന്‍ പി എസ്), വെളള(എന്‍പി എന്‍ എസ്)കാര്‍ഡുടമകള്‍ക്കുമുളള ഭക്ഷ്യകിറ്റുകള്‍ റേഷന്‍ കടകളില്‍ വിതരണം നടന്നുവരുന്നതായി കളക്ടര്‍ പറഞ്ഞു. ഡിസംബറിലെ വിതരണത്തിനുളള സൗജന്യ ക്രിസ്തുമസ് കിറ്റുകള്‍ റേഷന്‍ കടകളില്‍ലഭ്യമാകുന്ന മുറയ്ക്ക് ഇ-പോസില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി വിതരണം അടിയന്തിരമായി ആരംഭിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്‍പ, സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഡി എം ഒ ഡോ. എ വി രാംദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ വികെ ശശിധരന്‍, മറ്റ് കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments