സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടാതെ എം.കോം ഫിനാന്‍സ് കോഴ്സിലെ എസ്.സി / എസ്. ടി സീറ്റിലും ഒഴിവുണ്ട്. താല്പര്യമുള്ളവര് കോളേജ് ഓഫീസുമായി ബന്ധപ്പെടുക .ഫോണ്‍-8547 0050 52., 9447596129.
മടിക്കൈ ഐ.എച്ച്.ആര്.ഡി മോഡല്കോളേജില് ബി.എ ഇംഗ്ലീഷ് കോഴ്സില്‍ ഏതാനും സീറ്റുകളൊഴിവുണ്ട്. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ -04672240911, 9447070714.
2020-21 അധ്യയന വര്‍ഷം പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ബി.എസ്സി ഗണിതം കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ മാസം എട്ടിന് രാവിലെ 11 നകം അപേക്ഷ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഈ തീയതിക്കുള്ളില്‍ ലഭിച്ച അപേക്ഷകളില്‍നിന്ന് റാങ്ക് ലിസ്റ്റ് തയ്യാറാക്കി എട്ടിന് വൈകുന്നേരം കോളേജ് വെബ്സൈറ്റില്‍ (www.gcpnr.org) പ്രസിദ്ധീകരിക്കും. ഈ റാങ്ക് ലിസ്റ്റ് പ്രകാരം പത്താം തീയതി വരെ പ്രവേശനം നടത്തും.
കിനാനൂര്‍-കരിന്തളം ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍, 2020-21 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബി. എ ഇംഗ്ലീഷ്, ബി. കോം, ക്ലാസുകളില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച സീറ്റില്‍ ഒഴിവുണ്ട്്. ഈ കോളേജില്‍ പ്രവേശനം ആവശ്യമുള്ള, ഈ വിഭാഗങ്ങളില്‍പ്പെട്ട, വിദ്യാര്‍ഥികള്‍ എല്ലാവിധ അസ്സല് രേഖകളുമായി ഡിസംബര്‍ ഏഴിന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04672235955
- Log in to post comments