പുനര്‍ ക്വട്ടേഷന്‍
തുഞ്ചത്ത് എഴുത്തച്ഛന് മലയാള സര്‍വ കലാശാലാ അക്ഷരം കാമ്പസില്‍ വീണതും ഉണങ്ങിയതുമായ അക്വേഷ്യ, കാറ്റാടി എന്നീ മരങ്ങള്‍ സര്‍വകലാശാലാ കാമ്പസിലെ വിവിധ ഇടങ്ങളിലായി കൂട്ടിയിട്ടത് ലേലം ചെയ്ത് വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും പുനര്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. ക്വട്ടേഷനുകള്‍ 2020 ഡിസംബര്‍ 15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി സര്‍വകലാശാല ഓഫീസില്‍ ലഭിച്ചിരിക്കണം. 'മരങ്ങള്‍ ലേലം ചെയ്ത് വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് കവറിന്റെ പുറത്ത് രേഖപ്പെടുത്തിയിരിക്കണം. ലേലത്തില്‍ പങ്കെടുക്കുന്നതിന് നിരത ദ്രവ്യമായി മൊത്തം ബില്‍ തുകയുടെ 2.5 ശതമാനം വരുന്ന തുക മലയാളസര്‍വകലാശാലയുടെ പേരിലെടുത്ത, തിരൂര്‍ സ്റ്റേറ്റ് ബാങ്കില്‍ മാറാവുന്ന, ഡിമാന്റ് ഡ്രാഫ്റ്റും ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ആദ്യ ക്വട്ടേഷനില്‍ പങ്കെടുത്ത് തുക അടച്ചവര്‍ അടച്ച തുകയുടെ രശീതും ബാക്കി തുകയും അടച്ചു ക്വട്ടേഷനില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0494-2631230 എന്ന നമ്പറിലോ www.malayalamuniversity.edu.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments