Post Category
ലോക മണ്ണ് ദിനം: ശില്‍പശാല ഡിസംബര്‍ അഞ്ചിന്
ആലപ്പുഴ: ലോക മണ്ണ് ദിനത്തോട് അനുബന്ധിച്ച് 'സുസ്ഥിര കൃഷിക്കായി മണ്ണിന്റെ ജൈവ വൈവിധ്യത്തെ സംരക്ഷിക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ അഞ്ചിന് രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക് പന്ത്രണ്ട് വരെ https://bit.ly/3hQaPk7 എന്ന സി.പി.സി.ആര്‍.ഐ യൂട്യൂബ് ചാനല്‍ വഴിയാണ് ശില്‍പ്പശാല. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ നയിക്കുന്ന ക്ലാസുകള്‍ ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ക്ക് https://rb.gy/xovbrr എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.
date
- Log in to post comments