Post Category
മലിനീകരണ നിയന്ത്രണ ദിനാചരണം നടത്തി
ആലപ്പുഴ: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലിനീകരണ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി സൈക്ലോതോണ്‍ സംഘടിപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോധവത്ക്കരണത്തിന്റെ ഭാഗമായി രാവിലെ ആറിന് ആലപ്പുഴ ബീച്ചില്‍ നിന്ന് തുടങ്ങിയ സൈക്ലോതോണ്‍ നഗരപ്രദക്ഷിണം നടത്തി ബീച്ചില്‍ സമാപ്പിച്ചു. ആലപ്പി സൈക്ലിങ് ക്ലബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വിവേക് ശശിധരന്, ആലപ്പി സൈക്ലിങ് ക്ലബ് സെക്രട്ടറി ഷിബു ഡേവിഡ്, ആലപ്പി സൈക്ലിങ് പിങ്ക് ക്ലബ് പ്രസിഡന്റ ധനലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments