പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍ നീക്കി
ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ ആന്റി ഡിഫെസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. പെരിന്തല്‍മണ്ണ, ഏറനാട്, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി എന്നീ താലൂക്കുകളിലും കെ എസ് ഇ ബി , പിഡബ്ല്യൂഡി കെട്ടിടങ്ങള്‍ റോഡുകള്‍, പാലങ്ങള്‍ ,എന്‍ എച്ച് അതോറിറ്റി, ഡി ഡി പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് , നഗരസഭകള്‍ എന്നീ വകുപ്പുകളുടെ കീഴില്‍ വരുന്ന സ്ഥലങ്ങളിലുമായി വിവിധ തരത്തിലുള്ള 58097 പോസ്റ്ററുകള്‍ നീക്കം ചെയ്തു. 1701 കൊടികള്‍, 1398 ഫ്ലക്സ് ബോര്‍ഡുകള്‍, 894 ബാനറുകള്‍, 13112 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണവും നീക്കം ചെയ്തിട്ടുണ്ട്.
മാതൃകപെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറായ സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രചാരണ സാമഗ്രികള്‍ മാറ്റുന്ന പ്രവര്‍ത്തികള്‍ ജില്ലയില്‍ നടന്നു വരുന്നുണ്ട്. 52 കൊടികളും 27 ഫ്ലക്സ് ബോര്‍ഡുകളും 10 ബാനറുകളും 760 പോസ്റ്ററുകളുമാണ് സബ് കലക്ടറുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്.
പെരിന്തല്‍മണ്ണ താലൂക്കില്‍ 112 കൊടികള്‍, 120 ഫ്ലക്സ് ബോര്‍ഡുകള്‍ ,95 ബാനറുകള്‍ ,550 പോസ്റ്ററുകള്‍ , 50 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണം എന്നിവയാണ് നീക്കം ചെയ്തത്. ഏറനാട് താലൂക്കില്‍ നിന്ന് 10 കൊടികളും 536 പോസ്റ്ററുകളും 50 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണവും നിലമ്പൂര്‍ താലൂക്കില്‍ നിന്ന് 39 ഫ്ലക്സ് ബോര്‍ഡുകളും 117 ബാനറുകളും 1660 പോസ്റ്ററുകളും 10 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണവുമാണ് നീക്കം ചെയ്തത്. തിരൂര്‍ താലൂക്കില്‍ നിന്ന് ഒരു കൊടിയും 10 ഫ്ലക്സ് ബോര്‍ഡുകളും ഒരു ബാനറും 1221 പോസ്റ്ററുകളും മാറ്റിയിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കില്‍ നിന്ന് 32 കൊടികളും മൂന്ന് ബോര്‍ഡുകളും അഞ്ച് ബാനറുകളും 726 പോസ്റ്ററുകളും 298 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണവും പൊന്നാനി താലൂക്കില്‍ നിന്ന് 60 കൊടികളും 12 ഫ്ലക്സ് ബോര്‍ഡുകളും 12 ബാനറുകളും 1566 പോസ്റ്ററുകളും 670 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണവുമാണ് നീക്കം ചെയ്തത്. കൊണ്ടോട്ടി താലൂക്കില്‍ നാല് കൊടികളും രണ്ട് ഫ്ലക്സ് ബോര്‍ഡുകളും 2943 പോസ്റ്ററുകളും നീക്കം ചെയ്തു.
കെ എസ് ഇ ബി യുടെ അധീനതയിലുള്ള പ്രദേശത്ത് നിന്ന് 25 കൊടികളും 47 ഫ്ലക്സ് ബോര്‍ഡുകളും 138 ബാനറുകളും 3984 പോസ്റ്ററുകളും മാറ്റിയിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിടങ്ങളില്‍ നിന്ന് 79 പോസ്റ്ററുകളും പൊതുമരാമത്ത് റോഡുകളില്‍ നിന്നും പാലങ്ങളില്‍ നിന്നുമായി 64 കൊടികളും 125 ഫ്ലക്സ് ബോര്‍ഡുകളും 17 ബാനറുകളും 1069 പോസ്റ്ററുകളും 898 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണവുമാണ് മാറ്റിയത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അധീനതയില്‍ നിന്ന് എട്ട് കൊടികളും 15 പോസ്റ്ററുകളും 700 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണവും പൊതു വിദ്യാഭ്യാസ കെട്ടിടങ്ങളില്‍ നിന്ന് 65 കൊടികളും 13 ഫ്ലക്സ് ബോര്‍ഡുകളും നാല് ബാനറുകളും 177 പോസ്റ്ററുകളും സ്ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. വിവിധ തരത്തിലുള്ള 30752 പോസ്റ്ററുകളാണ് ഡിഡി പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് നിന്ന് മാറ്റിയത്. 1044 കൊടിക്കും 918 ഫ്ലക്സ് ബോര്‍ഡുകളും 447 ബാനറുകളും 9089 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണവും ഡിഡി പഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധയിടങ്ങളില്‍ നിന്നായി നീക്കം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി 15 കൊടികളും എട്ട് ഫ്ലക്സ് ബോര്‍ഡുകളും മൂന്ന് ബാനറുകളും 95 പോസ്റ്ററുകളും നഗരസഭകളുടെ വിവിധയിടങ്ങളില്‍ നിന്നായി 209 കൊടികളും 74 ഫ്ലക്സ് ബോര്‍ഡുകളും 45 ബാനറുകളും 11964 പോസ്റ്ററുകളും 1347 സ്ക്വയര്‍ ഫീറ്റ് കരി ഓയില്‍ പ്രചരണവും സ്ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തിട്ടുണ്ട്.
- Log in to post comments