Skip to main content

തെരഞ്ഞെടുപ്പ് ഡോക്യുമെന്റേഷന്‍: വീഡിയോഗ്രാഫി ക്വട്ടേഷന്‍ ക്ഷണിച്ചു

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിവിധ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വീഡിയോഗ്രാഫി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറോളം വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്.  വീഡിയോകള്‍ പൂര്‍ണ്ണ എച്ച് ഡി റെസൊല്യൂഷനില്‍ ഡിവിഡി അല്ലെങ്കില്‍ ബ്ലൂ റേയില്‍ എംപിഫോര്‍ ഫോര്‍മാറ്റില്‍ നല്‍കണം.  40 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് ചിത്രീകരിക്കേണ്ടത്.  നൂറോളം വീഡിയോഗ്രാഫര്‍മാരെ ഒന്നിച്ച് സജ്ജമാക്കാന്‍ കഴിവുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് മൂന്ന് മണിക്കകം കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുളള അധികാരം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറില്‍ നിക്ഷിപ്തമായിരിക്കും.

 

date