വാഹന പാസ് :ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി
വാഹന പാസ് :ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി
ആലപ്പുഴ: ജില്ല പഞ്ചായത്തിലെ 23 നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനും വാഹന പാസ് അനുവദിക്കുന്നത് സംബന്ധിച്ചുള്ള നടപടി സ്വീകരിക്കുന്നതിനുമായി ജില്ല പഞ്ചായത്ത് ഉപവരണാധികാരികളായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി വരണാധികാരിയായ ജില്ല കളക്ടര്‍ ഉത്തരവായിട്ടുള്ളതാണ്. ആയതിനാല്‍ പ്രസ്തുത പാസുകള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെ സമീപിക്കണം. കൂടാതെ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനര്‍ഥികളില്‍ സ്ഥാനാര്‍ഥി, ഏജന്റ് എന്നിവരുടെ പാസ്സിനുള്ള അപേക്ഷയും മാതൃക കയ്യൊപ്പ് എന്നിവ നല്‍കിയിട്ടില്ലാത്തവര്‍ ആയത് അടിയന്തിരമായി ജില്ല കളക്ടറേറ്റില്‍ ലഭ്യമാക്കണമെന്ന് ജില്ല പഞ്ചായത്ത് വരണാധികാരി & ജില്ല കളക്ടര്‍ അറിയിച്ചു.
- Log in to post comments