Skip to main content

 ഏറ്റവും കുറവ് പ്രശ്ന ബാധിത ബൂത്തുകളുള്ളത് പത്തനംതിട്ട ജില്ലയില്‍

തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കുറവ് പ്രശ്ന ബാധിത ബൂത്തുകളുള്ളത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ട ജില്ലയില്‍ അഞ്ച് പ്രശ്ന ബാധിത ബൂത്തുകളാണുള്ളത്. അടൂര്‍ നഗരസഭയിലെ പഴകുളം വാര്‍ഡിലെ പഴകുളം ഗവ.എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്ത്, പന്തളം നഗരസഭയിലെ കടയ്ക്കാട് വാര്‍ഡിലെ കടയ്ക്കാട് ഗവ.എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്ത്, പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതി വാര്‍ഡിലെ ആനപ്പാറ ഗവ. എല്‍പി സ്‌കൂളിലെ ബൂത്ത്, സീതത്തോട് ഗ്രാമപഞ്ചായത്തിലെ സീതത്തോട് വാര്‍ഡിലെ സീതത്തോട് കെ.ആര്‍.പി.എം എച്ച്.എസ്.എസ് ബൂത്ത്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് വാര്‍ഡിലെ വള്ളോക്കുന്ന് ഗവ. എല്‍വി എല്‍പി സ്‌കൂളിലെ ബൂത്ത് എന്നിവിടങ്ങളാണ് പ്രശ്‌നബാധിത ബൂത്തുകള്‍. ഈ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് കാസ്റ്റിംഗ് നടത്തും.
 

date