Post Category
അപരാജിത ഓണ്‍ലൈന്‍' രൂപികരിച്ചു
സോഷ്യല്‍ മീഡിയ വഴിയുള്ള അതിക്രമങ്ങള്‍ക്കെതിരെ കേരള സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതിയായ 'അപരാജിത ഓണ്‍ലൈന്‍' രൂപികരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ വഴി വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടനുബന്ധിച്ച് ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങി സോഷ്യല്‍ മീഡിയ വഴിയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പറയുന്നതിന് ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് ഇ മെയില്‍ വഴിയും ഇനി പരാതികള്‍ അയക്കാം. പരാതികള്‍ അയക്കേണ്ട ഇ മെയില്‍ വിലാസം aparajitha.pol@Kerala.gov.in
date
- Log in to post comments