Skip to main content

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല സ്ഥാപക ദിനാഘോഷം

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പതിനൊന്നാം സ്ഥാപകദിനം 2020 ഡിസംബര്‍ ഏഴിന് 11 മണിക്ക് ഓണ്‍ലൈനായി ആചരിക്കും. പ്ലാനിംഗ് ബോര്‍ഡ് മെംബറും കോവിഡ് പ്രതിരോധ വിദഗ്ധ സമിതി ചെയര്‍മാനും ആരോഗ്യ സര്‍വ്വകലാശാല രൂപീകരണ വിദഗ്ധ സമിതി ചെയര്‍മാനുമായിരുന്ന ഡോ. ബി. ഇക്ബാല്‍ 'കോവിഡ്: സാധാരണം, അസാധാരണം, നവ സാധാരണം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

അതോടൊപ്പം സര്‍വ്വകലാശാല വര്‍ഷം തോറും നല്‍കിവരുന്ന വിവിധ വിഭാഗങ്ങല്‍ലെ ഏറ്റവും മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍ സമ്മാനിക്കും. പ്രൊ വൈസ് ചാന്‍സലര്‍ പ്രൊ. (ഡോ.) സി.പി. വിജയന്‍, രജിസ്ട്രാര്‍ പ്രൊ. (ഡോ.) എ.കെ മനോജ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എസ്. അനില്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങുകള്‍ സര്‍വ്വകലാശാലയുടെ ഔദ്യോഗിക ചാനലില്‍ തത്സമയം കാണാം. യു ട്യൂബ് ലിങ്ക്: https://www.youube.com/c/kuhsthrissur
 

date