*അടിയന്തര അറിയിപ്പ്*
മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗ് ബൂത്തുകളിലേക്കുള്ള ജീവനക്കാരുടെ അന്തിമഘട്ട നിയമനം പൂർത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാളെയും മറ്റന്നാളുമായി ഉത്തരവുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എത്തിക്കുന്നതാണ്. ഉത്തരവുകൾ കൈപ്പറ്റുന്നതിന് നാളെ (ഡിസംബർ 5) ഞായറാഴ്ച ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും തുറന്നിരിക്കേണ്ടതാണ്. edrop.gov.in എന്ന വെബ്സൈറ്റിൽ നിന്നും സ്ഥാപന മേധാവികൾക്ക് നേരിട്ടും ഉത്തരവ് ഡൗൺലോഡ് ചെയ്ത് നിയമിക്കപ്പെട്ട ജീവനക്കാർക്ക് നൽകാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് പോസ്റ്റിങ്ങ് ഓർഡർ നൽകേണ്ടത് സ്ഥാപന മേധാവികളുടെ ഉത്തരവാദിത്വമാണ്. നിയമിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർ / ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള പരിശീലന ക്ലാസ്സ് ഡിസംബർ 8 നു നടത്തുന്നതാണ്. കഴിഞ്ഞ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ വന്ന ഉദ്യോഗസ്ഥർ ഡിസംബർ എട്ടിന് നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്നതും തെരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് അനുമതി കൂടാതെ വിട്ടുനിൽക്കുന്നതുമായ ജീവനക്കാർക്കെതിരെ തിരഞ്ഞെടുപ്പു ചട്ടങ്ങൾ പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. എന്ന്.
നോഡൽ ഓഫീസർ ഇ-ഡ്രോപ്പ്&
അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്, മലപ്പുറം
- Log in to post comments