സ്കോളർഷിപ്പിനും ലാപ്ടോപ്പ് വിതരണത്തിനും അപേക്ഷ ക്ഷണിച്ചു
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിനും
പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിനും അപേക്ഷകൾ ക്ഷണിച്ചു.
ടി ടി സി, ഐ ടി എ/ഐ ടി സി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ എന്നീ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങിയിട്ടുള്ളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ മേഖല ഓഫീസുകളിൽ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് അതാത് മേഖല ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
ഫോൺ -0471 2460667, 2460397
- Log in to post comments