Post Category
വോട്ടിംഗ് മെഷീനുകള്‍ തിരിച്ചറിയുന്നതിനായി ലേബലുകള്‍
തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകളെ തിരിച്ചറിയുന്നതിനുള്ള ലേബലുകള്‍ ഒരുക്കുന്നു. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്ന് എഴുതിയ ലേബലുകളാണ് ഉള്ളത്. വോട്ടര്‍മാര്‍ക്ക് വോട്ടിങ് മെഷീനുകള്‍ മനസ്സിലാകുന്നതിനാണ് മെഷീനില്‍ ലേബലുകള്‍ ഒട്ടിക്കുന്നത്.
ഗ്രാമ പഞ്ചായത്തിലേക്കുള്ള തെരെഞ്ഞെടുപ്പ് മെഷീനുകളില്‍ വെള്ള നിറത്തിലുള്ള ലേബലുകളും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തെരെഞ്ഞെടുപ്പ് മെഷീനുകളില്‍ പിങ്ക് നിറത്തിലുള്ള ലേബലുകളും ജില്ലാ പഞ്ചായത്തിലേക്കുള്ള തെരെഞ്ഞെടുപ്പ് മെഷീനില്‍ ആകാശനീല നിറത്തിലുള്ള ലേബലുകളുമാണ് ഉണ്ടാവുക.
date
- Log in to post comments