തട്ടുകടകളില്‍ പരിശോധന നടത്തി
അഴിയൂര്‍ ഗ്രാമ പഞ്ചായത്തും ഭക്ഷ്യ സുരക്ഷ വകുപ്പും സംയുക്തമായി തട്ടുകടകളില്‍ രാത്രി കാല പരിശോധന നടത്തി. ദേശീയ പാതയോരത്തെ 11 കടകളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യാ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ അടപ്പിക്കുകയും ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. തട്ട് കടകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട് ഹാജാരാക്കാനും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷന്, പഞ്ചായത്ത് ലൈസന്‍സ് എന്നിവ നിര്‍ബന്ധമായും തട്ട് കട ഉടമസ്ഥര്‍ എടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ബേപ്പൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.ജോസഫ് കുര്യാക്കോസ്, കുറ്റ്യാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.ജി.ഉന്മേഷ്, അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് സെക്ഷന്‍ ക്ളാര്‍ക്ക് സി.എച്ച്.മുജീബ് റഹ്മാന് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
- Log in to post comments