Post Category
വി.ഇ അബ്ബാസ് ഇലക്ഷന് ഡെപ്യൂട്ടി കലക്ടറായി ചുമതലയേറ്റു
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഇലക്ഷന് ഡെപ്യൂട്ടി കലക്ടറായി വി.ഇ അബ്ബാസ് ഡിസംബര്‍ ഒന്നിന് ചുമതലയേറ്റു. കൊച്ചി മെട്രോയില്‍ തഹസില്‍ദാരായിരുന്നു. നിലവില്‍ പാലക്കാട് നാഷണല്‍ ഹൈവേ ഡെപ്യൂട്ടി കലക്ടറാണ്. 2020 ഒക്ടോബര്‍ 19 ന് ചുമതലയേറ്റ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ടി.ജി ഗോപകുമാറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വി.ഇ അബ്ബാസിന് ചുമതല കൈമാറിയത്. തൊടുപുഴ സ്വദേശിയാണ്.
date
- Log in to post comments