Skip to main content

സ്ഥാനാര്‍ഥികളുടെ പ്രചരണ ചെലവ്: ഇടക്കാല പരിശോധന ആരംഭിച്ചു

 

നെന്മാറ, ആലത്തൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ സ്ഥാനാര്‍ഥികളുടെ പ്രചരണ ചെലവുകളുടെ ഇടക്കാല പരിശോധന ആരംഭിച്ചതായി  തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ കെ.മദന്‍ കുമാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദേശ പ്രകാരം സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ് നിയന്ത്രിക്കുന്നതിന്റെയും നിരീക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പരിശോധന നടത്തുന്നത്.നെന്മാറ ബ്ലോക്കിലുള്‍പ്പെടുന്ന പല്ലശ്ശന, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന പൂര്‍ത്തിയായി. ഇന്ന് (ഡിസംബര്‍ 8) മലമ്പുഴ ബ്ലോക്കിന് കീഴിലുള്ള  പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തില്‍ രാവിലെ 10 മുതല്‍ 11.30 വരെയും അകത്തേത്തറ ഗ്രാമപഞ്ചാത്തില്‍ ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെയും പരിശോധിക്കും. സ്ഥാനാര്‍ത്ഥികള്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയോ ഏജന്റോ ഇതുവരെയുള്ള ബില്ലുകളും വൗച്ചറുകളും സഹിതം കണക്കുകള്‍ എന്‍ 30 ഫോം മാതൃകയില്‍ രേഖപ്പെടുത്തി അതത് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഡിസംബര്‍ ഒന്‍പതിന് ആലത്തൂര്‍ ബ്ലോക്കിലെ എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ രാവിലെ 10 മുതല്‍ 11.30 വരെയും കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ 3 30 വരെയും പരിശോധന നടക്കും. സ്ഥാനാര്‍ഥികളുടെ ചെലവ് ഗ്രാമപഞ്ചായത്ത് നഗരസഭ എന്നിവക്ക് 25,000 വും ബ്ലോക്കില്‍ 75000 ജില്ല പഞ്ചായത്തിന് ഒന്നര ലക്ഷം എന്നിങ്ങനെയാണ്.  

date