Skip to main content

അപ്രെന്റിസ്ഷിപ് ട്രെയിനിങ് : പുതിയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

 

 പാലക്കാട് റിലേറ്റഡ് ഇന്‍സ്ട്രക്ഷന്‍ സെന്ററില്‍ (ആര്‍. ഐ സെന്റര്‍ ) അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങിന് പേര് രജിസ്റ്റര്‍ ചെയ്തവരും കേന്ദ്ര വകുപ്പിന് കീഴിലുള്ള www.apprenticeship.gov.in ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രെയിനുകളും www.apprenticeship.india.org ലെ പുതിയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ട്രെയിനികള്‍ തെരഞ്ഞെടുക്കേണ്ട  സ്ഥാപനങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 14 ദിവസത്തിനുള്ളില്‍ ട്രെയിനിങ് സ്ഥാപനവുമായി ബന്ധപ്പെടണം.  ഫോണ്‍- 0491  2815761.

 

date