Skip to main content

ഒറ്റ ക്ലിക്കിൽ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ അറിയാം

 

എറണാകുളം : ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിയുള്ള പോളിംഗ് ബൂത്തിൻ്റെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം. ഇ ഡ്രോപ് സോഫ്റ്റ് വെയർ വഴിയാണ് സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥർക്ക് 
http://edrop.gov.in/index.php എന്ന വെബ് സൈറ്റ് വഴിയാണ് വിവരങ്ങൾ നൽകുന്നത്. വെബ്സൈറ്റിൽ കയറിയ ശേഷം know your posting എന്ന ടാബിൽ ക്ലിക്ക് ചെയ്യണം. ഇതിൽ ഓഫീസിൻ്റെ കോഡ് നൽകി ഓപൺ ചെയ്താൽ ഡ്യൂട്ടിയുള്ള പോളിംഗ് സ്റ്റേഷൻ്റെ വിവരങ്ങൾ ലഭിക്കും. പോളിംഗ് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും അറിയാൻ കഴിയും.

date