Post Category
കൊട്ടിക്കലാശം കർശന നടപടി :ജില്ലാ കലക്ടർ
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരം
കോവിഡ് പ്രോട്ടോകോൾ നിയമലംഘന പ്രകാരമുള്ള
നിയമ നടപടികളാണ് ഇതിനെതിരായി കൈക്കൊള്ളുക.പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ, വാഹന റാലി എന്നിവക്ക് പരമാവധി 3 വാഹനങ്ങൾ മാത്രമേ പാടുള്ളു. ജില്ലയിൽ പരസ്യപ്രചാരണം ഇന്ന് (08/12) വൈകുന്നേരം 6 മണിക്ക് അവസാനിക്കും എന്നതിനാൽ കമ്മീഷൻ അനുശാസിക്കുന്ന പ്രകാരം കൊട്ടിക്കലാശം ഒഴിവാക്കുന്നതിന് വേണ്ട നിയമ നടപടികൾ പോലീസ് സഹകരണത്തോടെ സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
date
- Log in to post comments