Post Category
ജില്ലാ പഞ്ചായത്ത് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ബ്ലോക്ക് പഞ്ചായത്തുകളിലെ ആര്‍.ഒ ഓഫീസര്‍മാര്‍ സ്വീകരിക്കും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ജില്ലാ വരണാധികാരിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് ആര്‍.ഒ മാരെ ചുതലപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് സ്വീകരിക്കാനും തരംതിരിക്കാനും ഹുസൂര്‍ ശിരസ്തദാറിനെയും കലക്ടര്‍ ചുമതലപ്പെടുത്തി. 2020 ഡിസംബര്‍ 13 വരെയാണ് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സ്വീകരിക്കുക. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പോസ്റ്റല്‍ ബാലറ്റ് ജില്ലാ വരണാധികാരിക്ക് അയക്കണം. ഡിസംബര്‍ 16 രാവിലെ എട്ട് മണി വരെ മാത്രമാണ് പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കുക.
date
- Log in to post comments