Post Category
ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും വിതരണം തുടങ്ങി
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വേങ്ങര, അരീക്കോട്, കാളികാവ്, പൊന്നാനി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ഇവിഎം മെഷീനുകളും ഇതിനോടനുബന്ധിച്ച സീലുകള്‍, ബാറ്ററി തുടങ്ങിയവയും വിതരണം ചെയ്തത്. പെരുമ്പടപ്പ്, കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട എന്നീ ബ്ലോക്കുകളിലേക്കും നഗരസഭകളിലേക്കും ഇവിഎം മെഷീനും മറ്റും ഇന്ന് (ഡിസംബര്‍ ഒമ്പത്) നല്‍കും.
date
- Log in to post comments