സൗജന്യ പി.എസ്.സി പരിശീലനം അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലേക്കും സബ് സെന്ററുകളായ മഅദിന്‍ അക്കാദമി മേല്‍മുറി (7025886699) , ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി മലപ്പുറം (9446450349), മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ് പരപ്പനങ്ങാടി (9496415000) എന്നീ സെന്ററുകളിലേക്കും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകള്‍ക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് അപക്ഷിക്കാം. റഗുലര്‍ ഡിഗ്രി തലത്തിലും പ്ലസ്ടു തലത്തിലുമുള്ള രണ്ട് റഗുലര്‍ ബാച്ചുകളും ഒരു ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. ന്യൂനപക്ഷ വിഭാഗത്തിന് പുറമേ 20% സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും. യോഗ്യരായവര്‍ 2020 ഡിസംബര്‍ 15 ന് മുമ്പ് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകളും രണ്ടു ഫോട്ടോയും സഹിതം നേരിട്ട് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷകര്‍ക്കുള്ള പവേശന പരീക്ഷ ഡിസംബര്‍ 20 ന് രാവിലെ 9.30 ന് കേന്ദ്രത്തില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04942468176.
- Log in to post comments