തദ്ദേശ തെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്*
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ ആരംഭിക്കും. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ബ്ലോക്ക് വിതരണ കേന്ദ്രങ്ങള്‍. കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്.എസ്. സ്‌കൂള്‍ എന്നിവയാണ് നഗരസഭകളുടെ വിതരണ കേന്ദ്രങ്ങള്‍.
വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളില്‍ തന്നെ തിരികെ എത്തിക്കണം. വോട്ടെണ്ണല്‍ നടക്കുന്നതും ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ്.
കോവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ ആദ്യ 8 മിനിറ്റില്‍ പ്രവേശിക്കുകയും അടുത്ത 5 മിനിട്ടില്‍ ബാക്കി ഉള്ളവരുടെ ഹാജര്‍ എടുക്കേണ്ടതുമാണ്. ബ്ലോക്ക്തലങ്ങളിലും, നഗരസഭകളിലും നടക്കുന്ന പോളിംഗ് സാമഗ്രികളുടെ വിതരണം ഇപ്രകാരമാണ്.
രാവിലെ 9 മുതല്‍ 10 വരെ - പഞ്ചായത്തുകളിലെ 1 മുതല്‍ 5 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 1 മുതല്‍ 6 വരെയുളള ഡിവിഷനുകള്‍.
10 മണി മുതല്‍ 11 വരെ - പഞ്ചായത്തുകളിലെ 6 മുതല്‍ 10 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 7 മുതല്‍ 12 വരെയുളള ഡിവിഷനുകള്‍.
11 മണി മുതല്‍ 12 വരെ - പഞ്ചായത്തുകളിലെ 11 മുതല്‍ 15 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 13 മുതല്‍ 18 വരെയുളള ഡിവിഷനുകള്‍.
ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ - പഞ്ചായത്തുകളിലെ 16 മുതല്‍ 25 വരെയുളള വാര്‍ഡുകള്‍, നഗരസഭകളിലെ 19 മുതല്‍ 24 വരെയുളള ഡിവിഷനുകള്‍.
1 മണി മുതല്‍ 2 വരെ - നഗരസഭകളിലെ 25 മുതല്‍ 30 വരെയുളള ഡിവിഷനുകള്‍.
2 മണി മുതല്‍ 3 വരെ - നഗരസഭകളിലെ 31 മുതല്‍ 36 വരെയുളള ഡിവിഷനുകള്‍.
*പോളിങ് സാമഗ്രികള്‍*
ത്രിതല പഞ്ചായത്തിലെ ഒരു പോളിങ് ബൂത്തിലേക്ക് വിതരണം ചെയ്യുന്നത് വോട്ടിങ് യന്ത്രത്തിന്റെ ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമാണ്. നഗരസഭയില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമായിരിക്കും വിതരണം ചെയ്യുക. ഇവയ്ക്ക് പുറമേ ഓരോ പോളിങ് ബൂത്തിലേക്കും വിതരണം ചെയ്യുന്ന പോളിങ് സാമഗ്രികള്‍ ചുവടെ:
. രണ്ട് ഗ്രീന്‍ പേപ്പര്‍ സീല്‍
. രണ്ട് സ്ട്രിപ്പ് സീല്‍
. രണ്ട് സ്‌പെഷ്യല്‍ ടാഗ്
. കണ്‍ട്രോള്‍ യൂണിറ്റുകളിലേക്കുള്ള അഡ്രസ്സ് ടാഗ് രണ്ട്
. ബാലറ്റ് യൂണിറ്റുകളിലേക്കുള്ള അഡ്രസ്സ് ടാഗ് ഒന്ന്
. കൈവിരലില്‍ പുരട്ടുന്ന മഷി 5 മില്ലി ലിറ്റര്‍
. വോട്ടര്‍പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി
. സീലുകള്‍ 4 തരം 6 എണ്ണം
. 10 തരം കവറുകള്‍ രണ്ട് എണ്ണം വീതം
- 28 ഇനം സ്‌റ്റേഷനറി വസ്തുക്കള്‍
- 24 തരം ഫോമുകള്‍
കോവിഡ് പശ്ചാത്തലത്തില്‍ ഓരോ ബൂത്തിലേക്കും ഏഴ് ലിറ്റര്‍ സാനിറ്റൈസറും ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 18 എന്‍-95 മാസ്‌കുകളും 12 ജോഡി കയ്യുറകളും 6 ഫേസ്ഷീല്‍ഡുകളും നല്‍കും.
- Log in to post comments