Skip to main content

പ്രത്യാശ പദ്ധതി: എൻ.ജി.ഒകൾക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് നേരിട്ടും എൻ.ജി.ഒ കൾ മുഖേനയും നടത്തുന്ന ക്ഷേമ സ്ഥാപനങ്ങളിലെ മാനസികരോഗം ഭേദമായ അന്യസംസ്ഥാനക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതിയുടെ നടത്തിപ്പിന് എൻ.ജി.ഒ കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ 30 നകം നിശ്ചിത പ്രൊഫോമ പ്രകാരം ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടുത്തണം.  അപേക്ഷയുടെ രണ്ട് പകർപ്പുകളിൽ ഒരു പകർപ്പ് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം.  അപേക്ഷയുടെ പുറം കവറിൽ  'Application for Prathyasa Project' എന്ന് രേഖപ്പെടുത്തണം.  
പി.എൻ.എക്സ്. 4269/2020

date