Post Category
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 825 വാഹനങ്ങള്‍
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിനും പോളിംഗ് സാമഗ്രികള്‍ വിതരണ കേന്ദ്രങ്ങളില്‍നിന്ന് ബൂത്തുകളിലേക്ക് കൊണ്ടുപോകുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ളത് 825 വാഹനങ്ങള്‍. 451 ബസുകള്‍, 40 മിനി ബസുകള്‍, 87 ടെമ്പോ ട്രാവലറുകള്‍, 247 ജീപ്പുകള്‍ എന്നിവയാണ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.
ഇതിനു പുറമെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി 179ഉം സ്പെഷ്യല്‍ പോളിംഗ് ടീമുകള്‍ക്കായി 168ഉം വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
date
- Log in to post comments