Skip to main content

ജില്ലാ ഇലക്ഷന്‍ മാനേജ്മെന്റ്പ്ലാന്‍ 2020 പ്രകാശനം ചെയ്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഇലക്ഷന്‍ വിഭാഗം തയ്യാറാക്കിയ 'ജില്ലാ ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍ 2020' പുസ്തകം പൊതു ഇലക്ഷന്‍ നിരീക്ഷകന്‍ കെ. വിജയനാഥന്‍ ഐ എഫ് എസ് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അഹമ്മദ് കബീറിന് നല്‍കി പ്രകാശനം ചെയ്തു.

ജില്ലയിലെ ഇലക്ഷന്‍ ഷെഡ്യൂള്‍, ചരിത്രം, ഭൂപ്രകൃതി, പൊതുവിവരങ്ങള്‍, തെരഞ്ഞെടുപ്പ് പ്രത്യേകതകള്‍, ജില്ലാ ഭരണകൂടം, ഇലക്ഷന്‍ വിഭാഗം, റവന്യൂ ഭരണകൂടം, നോഡല്‍ ഓഫീസര്‍മാര്‍, സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം, പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍, ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനുകള്‍, ജില്ലാ പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / ബ്ലോക്ക് / ഗ്രാമ പഞ്ചായത്ത് സെക്രട്ടറി /ഇലക്ഷന്‍ ക്ലാര്‍ക്ക്, വരണാധികാരി, ഉപവരണാധികാരി, ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകള്‍, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍, വിതരണ - സ്വീകരണ - സൂക്ഷിപ്പ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകള്‍, പോളിംഗ് സ്റ്റേഷനുകള്‍, എം.സി.എം.സി ആന്റ് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, സെക്‌റല്‍ ഓഫീസര്‍മാര്‍ തുടങ്ങി ഇലക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം.

പ്രകാശന ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ പി. വിഷ്ണു രാജ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date