Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, ജില്ലയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020/21 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായതിനുശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫാറത്തില്‍ ഡിസംബര്‍ 31 ന് മുന്‍പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത അപേക്ഷ, വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതിയ്ക്കുശേഷം ലഭിക്കുന്ന അപേക്ഷകളും തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുളള അപേക്ഷകളും നിരുപാധികം നിരസിക്കുന്നതാണെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരത്തിന് ഫോണ്‍: 04772241455.

 

date