Skip to main content

 നവോദയ പ്രവേശനപരീക്ഷ നാളെ; അഡ്മിറ്റ്കാര്‍ഡ് കൈപ്പറ്റണം

    ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2018-19 അധ്യയനവര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ നാളെ (ഏപ്രില്‍ 21) നടക്കും. ഉദുമ ജി.എച്ച്.എസ്.എസ്,  ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്, കാസര്‍കോട് ജി.എച്ച്.എസ്.എസ്, കാസര്‍കോട് ബി.ഇ.എം.എച്ച്.എസ്്, മംഗല്‍പാടി ജി.എച്ച്.എസ്.എസ്, മുള്ളേരിയ ജി.എച്ച്.എസ്.എസ്, പിലിക്കോട് ജി.എച്ച്.എസ്.എസ്, നീലേശ്വരം ആര്‍.എച്ച്.എസ്.എസ്, പരപ്പ ജി.എച്ച്.എസ്.എസ്, തോമാപുരം സെന്റ് തോമസ് എച്ച്.എസ്  എന്നീ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്.  ഇതുവരെയും അഡ്മിറ്റ്  കാര്‍ഡ് ലഭിക്കാത്തവര്‍ നവോദയ വിദ്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0467 2234057.
 

date